എഡിറ്റര്‍
എഡിറ്റര്‍
ചെന്നിത്തല ആഭ്യന്തര വകുപ്പിന് വേണ്ടി വാശിപിടിക്കുന്നതെന്തിനെന്ന് വെള്ളാപ്പള്ളി
എഡിറ്റര്‍
Wednesday 5th June 2013 4:35pm

vellapally

ആലപ്പുഴ: കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പിന് വേണ്ടി വാശിപിടിക്കുന്നതെന്തിനെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

ജനങ്ങളുടെ നന്മയാണ് ആഗ്രഹിക്കുന്നതെങ്കില്‍ ചെന്നിത്തല ആഭ്യന്തരവകുപ്പിന് വേണ്ടി എന്തിനാണ് വാശിപിടിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. കഴിവുള്ളയാള്‍ക്ക് ഏത് വകുപ്പ് കിട്ടിയാലും നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയും.

Ads By Google

ഉപമുഖ്യമന്ത്രി പദം ഹൈക്കമാന്‍ഡ് നല്‍കാതിരുന്ന തോടെയാണ് ആഭ്യന്തരം എന്ന വാദം രമേശ് ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

എന്‍എസ്എസ്- എസ്എന്‍ഡിപി ഐക്യം ഒരിക്കലും തകരില്ല. സഖ്യം തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്.

ചന്ദ്രിക ദിനപത്രത്തില്‍ എന്‍എസ്എസിനെയും ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെയും വിമര്‍ശിച്ചു ലേഖനം വന്നതു മോശമായിപ്പോയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

പുതിയ കോളജുകളുടെ അനുമതിയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കാണ് മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

യു.ഡി.എഫിലെ ഘടകകക്ഷികളെ ഒന്നിച്ചു കൊണ്ടുപോകുന്നത് ഉമ്മന്‍ ചാണ്ടിയുടെ കഴിവാണ്. ഭരണം നടത്തുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ് അതെന്നും വെളളാപ്പള്ളി പറഞ്ഞു.

തിരുവനന്തപുരം പ്രസ്‌ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisement