Administrator
Administrator
‘ലൗജിഹാദ് എസ് എന്‍ ഡി പിയെയും ബാധിച്ചു’
Administrator
Monday 19th October 2009 12:17am

vellappally

കോട്ടയം: ലൗ ജിഹാദ് എസ് എന്‍ ഡി പി കുടുംബങ്ങളെയും ബാധിച്ചിട്ടുണ്ടെന്ന് സംഘടനയുടെ പ്രസിഡണ്ട് വെള്ളാപ്പിള്ളി നടേശന്‍ . ഇതിനെതിരെ പരസ്യമായി രംഗത്തുവരുമെന്നും അദ്ദേഹം പറ­ഞ്ഞു. ‘ലൗ ജിഹാദ്’ ഏറ്റവും കൂടുതല്‍ ബാധിച്ച ഹൈന്ദവ സമൂഹം ശ്രീനാരായണീ­യ­രാ­ണ്.

22ന് ചേര്‍ത്തലയില്‍ ചേരുന്ന യോഗം കൗണ്‍സില്‍ യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. ചങ്ങനാശേരിയില്‍ എസ് എന്‍ ഡി പിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി.

ലൗജിഹാദ് നേമത്ത് ശാഖയില്‍ നിന്നും പരാതി ലഭിച്ചിരുന്നു. നാലു ലക്ഷം രൂപവരെ കൊടുത്ത് പെണ്‍കുട്ടികളെ മതം മാറ്റുന്നുവെന്നായിരുന്നു പരാതി. മതം മാറ്റന്ന പെണ്‍കുട്ടികളെ പാ­കിസ്ഥാനിലേക്ക് വരെ കടത്തുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. വസ്തുതകള്‍ വെളിപ്പെടുത്തുമ്പോള്‍ ഇതെല്ലാം ‘ആര്‍  എസ് എസ്’ ജല്പനങ്ങളാണെന്നു പറഞ്ഞ് തള്ളുന്നത് ശരിയല്ല. ഇത്തരം ചൂഷണങ്ങള്‍ക്ക് എതിരെ, തിരുവിതാംകൂര്‍ രാജാവിന്റെ നേതൃത്വത്തില്‍ തലസ്ഥാനത്ത് രൂപംകൊണ്ട ‘ഹിന്ദു പാര്‍ലമെന്റ്’ കൂടുതല്‍ പ്രതീക്ഷ നല്‍­കു­ന്നു­വെന്നും ­വെള്ളാപ്പള്ളി പറഞ്ഞു. കുടുംബസംഗമം, വനിതാസമാജം എന്നിവ വഴി ലൗ ജി­ഹാദിനെതിരെ പ്രചാരണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മൂന്നു സീറ്റിലും യു ഡി എഫ് മാത്രമായി വിജയിക്കുമെന്ന വി­ശ്വാ­സ­ക്കിന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Advertisement