vellappalliആലപ്പുഴ: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതില്‍ അപാകതയില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

ഭൗതിക കാര്യങ്ങളില്‍ ദേവപ്രശ്‌നം നോക്കേണ്ട കാര്യമില്ല. നിലവറ തുറക്കുന്നതിനെ എതിര്‍ക്കുന്നത് എന്തിനെന്ന് രാജകുടുംബം വ്യക്തമാക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.