Administrator
Administrator
മന്ത്രിസഭാ രൂപീകരണത്തില്‍ സാമുദായിക സമവാക്യം നടപ്പാക്കിയില്ല: വെള്ളാപ്പള്ളി
Administrator
Sunday 29th May 2011 11:08am

vellapally-nadesanകൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ട് മുന്നണികളും ഈഴവരെ വേണ്ടത്ര മത്സരിപ്പിച്ചില്ലെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ദേവസ്വം ബില്‍ നടപ്പാക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ തയ്യാറാകണം. ദേവസ്വം നിയമനം പി.എസ്.സിക്ക് വിടണം.

പുതിയ മന്ത്രിസഭയില്‍ നായര്‍ മന്ത്രിമാരുടെ എണ്ണം അര്‍ഹതപ്പെട്ടതിനേക്കാള്‍ ഏറെയുണ്ട്. കഴിഞ്ഞ മന്ത്രിസഭയില്‍ ഏഴ് ഈഴവ മന്ത്രിമാരുണ്ടായിരുന്നപ്പോള്‍ ഇപ്പോള്‍ രണ്ട് പേര്‍ മാത്രമേയുള്ളൂ. ഇരുമുന്നണികളും തിരഞ്ഞെടുപ്പില്‍ ജാതി മത സംഘടനകളെ ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ മന്ത്രിസഭാ രൂപീകരണത്തില്‍ ജാതി സമവാക്യം നടപ്പാക്കിയില്ല

മന്ത്രിസഭയുടെ ആദ്യ സത്യപ്രതിജ്ഞയില്‍ ഈഴവര്‍ സത്യപ്രതിജ്ഞ ചെയ്യാത്തത് നാണക്കേടാണ്. തിരഞ്ഞെടുപ്പില്‍ മൂന്ന് ഈഴവര്‍ മാത്രമാണ് ജയിച്ചത്. ഇതില്‍ രണ്ട് പേര്‍ മന്ത്രിമാരായെന്നും അദ്ദേഹം പറഞ്ഞു.

Advertisement