തൃശൂര്‍: പുല്ലുമേട്ടില്‍ അയ്യപ്പഭക്തര്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചപ്പോള്‍ ദേവസ്വം മന്ത്രി കണ്ണൂരില്‍ സുഖവാസകേന്ദ്രത്തില്‍ വിശ്രമത്തിലായിരുന്നുവെന്ന് വെള്ളാപ്പള്ളി നടേശന്‍. ദേവസ്വം ബോര്‍ഡ് കുഞ്ഞാലിക്കുട്ടിയെ ഏല്‍പ്പിച്ചാല്‍ ഇതിലും വികസനമുണ്ടാവുമെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

വലിയ മീശയും വെച്ച് തലമുടി നീട്ടിവളര്‍ത്തിയാല്‍ മന്ത്രിയുടെ യോഗ്യതയാവില്ല. കുഞ്ഞാലിക്കുട്ടിയെ ദേവസ്വംബോര്‍ഡ് ഏല്‍പ്പിച്ചാല്‍ ഇതിലും വികസനമുണ്ടാകും. കാരണം അവിടെ വാവരു സ്വാമിയുണ്ട്. ദുരന്തം സംഭവിച്ചതിനുശേഷം മന്ത്രിമാരാരും തന്നെ സ്ഥലത്തെത്തിയില്ലെന്നും അദ്ദേഹം ആരോപിച്ചു. പീച്ചിയില്‍ എസ് എന്‍ ഡി പി ഓഫീസ് ഉദ്ഘാടനം ചെയ്യവേയാണ് വെള്ളാപ്പള്ളി.