ആലപ്പുഴ: ബി.ജെ.പി – ബി.ഡി.ജെ.എസ് ബന്ധത്തില്‍ വിള്ളല്‍ വ്യക്തമാക്കി എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബി.ഡി.ജെ.എസ് എന്‍.ഡി.എ ബന്ധം അവസാനിപ്പിക്കണമെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ച വെള്ളാപ്പള്ളി ഗ്രൂപ്പും കോഴയും മാത്രമെ ബി.ജെ.പിയിലുള്ളുവെന്നും എല്‍.ഡി.എഫാണ് ബി.ഡി.ജെ.എസിനു പറ്റിയ മുന്നണി എന്നും പറഞ്ഞു.

‘ബി.ജെ.പി സ്വകാര്യ കമ്പനിയായി മാറി. ഗ്രൂപ്പും കോഴയും മാത്രമേ അതിലുള്ളൂ. ബി.ഡി.ജെ.എസ് ഇടതുമുന്നണിയില്‍ ചേരണം. അവരാണ് ബി.ഡി.ജെ.എസിനു പറ്റിയ മുന്നണി. ഇതിനു സി.പി.ഐ.എം അവസരം നല്‍കണം’ അദ്ദേഹം ആവശ്യപ്പെട്ടു.


Dont Miss: വിവാഹബന്ധം വേര്‍പെടുത്തണമെന്നാവശ്യപ്പെട്ട് മര്‍ദ്ദനം; ദില്‍ന ഗുരുതരാവസ്ഥയില്‍; കേസെടുക്കാതെ പൊലീസ്


നേരത്തെയും ബി.ഡി.ജെ.എസ് ബി.ജെ.പി വിടണമെന്ന തരത്തിലുള്ള അഭിപ്രായപ്രകടനങ്ങള്‍ വെള്ളാപ്പള്ളി നടത്തിയുട്ടുണ്ടെങ്കിലും ബി.ഡി.ജെ.എസ് അധ്യക്ഷനും വെള്ളാപ്പള്ളിയുടെ മകനുമായ തുഷാര്‍ വെള്ളാപ്പള്ളി ഈ അഭിപ്രായത്തെ തള്ളി രംഗത്തെത്തിയിട്ടുണ്ട്.

സംസ്ഥാനത്തെ ബി.ജെ.പി -ബി.ഡി.ജെ.എസ് ബന്ധം കാര്യമായി മുന്നോട്ടുപോകാത്ത സാഹചര്യത്തിലാണ് വെള്ളാപ്പള്ളി വീണ്ടും മുന്നണി ബന്ധത്തെ എതിര്‍ത്ത രംഗത്തെത്തിയത്.