എഡിറ്റര്‍
എഡിറ്റര്‍
നേമത്ത് ബി.ജെ.പി ജയിച്ചത് സ്വന്തം കഴിവുകൊണ്ടല്ലെന്ന് വെള്ളാപ്പള്ളി; കേരളത്തില്‍ എന്‍.ഡി.എ ഒറ്റക്കെട്ടല്ല
എഡിറ്റര്‍
Monday 13th February 2017 5:57pm

vellapally

സി.കെ.ജാനുവിനടക്കം നല്‍കിയ വാഗ്ദാനങ്ങള്‍ ബി.ജെ.പി പാലിച്ചില്ല. എന്‍.ഡി.എയില്‍ കൂട്ടായ പ്രവര്‍ത്തനം നടക്കുന്നില്ല. സമരങ്ങള്‍ ഏറ്റെടുക്കാന്‍ എന്‍.ഡി.എ ഒറ്റക്കെട്ടായി മുന്നോട്ടു വന്നിട്ടില്ല. ഇത്തരത്തില്‍ മുന്നോട്ടു പോകാന്‍ സാധിക്കില്ല. സമരങ്ങള്‍ ഏറ്റെടുക്കുന്നതില്‍ ഘടകകക്ഷികളെ കൂട്ടുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ആലപ്പുഴ:  ബി.ജെ.പിക്കും എന്‍.ഡി.എക്കുമെതിരെ വീണ്ടും വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍. കേരളത്തില്‍ ഒറ്റയ്ക്ക് ജയിക്കാന്‍ ബി.ജെ.പിക്ക് കഴിയില്ലെന്നും നേമത്ത് ജയിച്ചത് ബി.ജെ.പിയുടെ മാത്രം കഴിവു കൊണ്ടല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സി.കെ.ജാനുവിനടക്കം നല്‍കിയ വാഗ്ദാനങ്ങള്‍ ബി.ജെ.പി പാലിച്ചില്ല. എന്‍.ഡി.എയില്‍ കൂട്ടായ പ്രവര്‍ത്തനം നടക്കുന്നില്ല. സമരങ്ങള്‍ ഏറ്റെടുക്കാന്‍ എന്‍.ഡി.എ ഒറ്റക്കെട്ടായി മുന്നോട്ടു വന്നിട്ടില്ല. ഇത്തരത്തില്‍ മുന്നോട്ടു പോകാന്‍ സാധിക്കില്ല. സമരങ്ങള്‍ ഏറ്റെടുക്കുന്നതില്‍ ഘടകകക്ഷികളെ കൂട്ടുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Read more: നങ്ങേലിയുടെ സമരമടക്കം ജാതിവിരുദ്ധ സ്ത്രീസമരങ്ങള്‍ ഒന്നടങ്കം വെട്ടിമാറ്റി സി.ബി.എസ്.ഇ

എന്നാല്‍ ബി.ഡി.ജെ.എസുമായോ വെളളാപ്പളളി നടേശനുമായോ പ്രശ്‌നങ്ങളില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജേശഖരന്‍ പറഞ്ഞു. ബി.ജെ.പിയുമായി ബന്ധം ഉപേക്ഷിക്കുമെന്ന് വെളളാപ്പളളി പറഞ്ഞിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ബി.ഡി.ജെ.എസിന്റെ ആവശ്യം കേന്ദ്രം പരിഗണിക്കുമെന്നും കുമ്മനം പറഞ്ഞു.

ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി വെള്ളാപ്പള്ളി നേരത്തെയും രംഗത്തു വന്നിരുന്നു. ബി.ജെ.പി വാഗ്ദാനങ്ങള്‍ ലംഘിച്ചുവന്നെും അവരുമായി ഒരു ബന്ധവുമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. സംവരണ വിഷയത്തില്‍ ബി.ജെ.പി നിലപാട് പിന്നാക്ക വിരുദ്ധമാണെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

Also read: വാലന്റൈന്‍സ് ഡേ ആഘോഷങ്ങള്‍ക്ക് വിലക്കുമായി പാക് ഹൈക്കോടതി

Advertisement