പിറവം: പിറവത്ത് ആര്‍ക്ക് വോട്ടു ചെയ്യണമെന്ന് അണികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് എസ.്എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആര്‍ക്ക് വോട്ടുചെയ്യണമെന്ന തീരുമാനം പ്രാദേശികതലത്തിലുള്ള സമുദായാംഗങ്ങള്‍ തീരുമാനിക്കും.

യു.ഡി.എഫ് സര്‍ക്കാര്‍ പിന്നാക്ക ക്ഷേമ വകുപ്പ് അനുവദിച്ചു തന്നതില്‍ സന്തോഷമുണ്ട്. അതിനുള്ള സ്‌നേഹവും ആദരവും നല്‍കും.  പിന്നോക്ക ക്ഷേമത്തിന് യു.ഡി.എഫ് മുന്‍പും ഇപ്പോഴും പ്രവര്‍ത്തിച്ചിട്ടുണ്ട്.

എന്നാല്‍ സ്‌കൂളുകളും കോളജുകളും അനുവദിച്ചു തരുന്നതില്‍ ഇരുമുന്നണികളും ഒരു പോലെ വഞ്ചനയാണ് കാട്ടിയിട്ടുള്ളതെന്നും വെള്ളാപ്പള്ളി പറഞ്ഞു. പിറവത്ത് ജയിച്ചാല്‍ മന്ത്രിയാക്കുമെന്ന പ്രഖ്യാപനം അനൂപ് ജേക്കബിന്റെ സാധ്യതകള്‍ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.