vellappallyകൊച്ചി: നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ക്രൈസ്തവസഭ സ്വീകരിക്കുന്ന നിലപാട് അപക്വമാണെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആരോ­പിച്ചു. സഭയുടേത് മതേതരത്വത്തിനും ജനാധിപത്യത്തിനും യോജിച്ച നടപടിയല്ല. സഭയുടെ ഇടപെടല്‍ അമിതമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഹൈന്ദവ വോട്ടുകള്‍ ഏകീകരിക്കുന്നതിന് സാഹചര്യമുണ്ടായാല്‍ അതിന് ഉത്തര­വാ­ദിത്വം സഭക്കായി­രിക്കുമെ­ന്നും വെള്ളാ­പ്പ­ള്ളി ഓര്‍­മ്മ­പ്പെ­ടുത്തി.

ലത്തീന്‍ കത്തോലിക്കരുടെ അത്രയും ഇല്ലെങ്കില്‍ തന്നെ എറണാകുളത്ത് ധാരാളം ഈഴവരും നായന്മാരും നമ്പൂതിരിമാരും ഒക്കെയില്ലേ? സഭയുടെ നിലപാടിന്റെ പശ്ചാത്തലത്തില്‍ ഇവരൊക്കെ ഒരുമിച്ചാല്‍ എന്ത് ചെയ്യും? സമുദായങ്ങളുടെ എണ്ണം നോക്കി സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിക്കുന്നത് അംഗീകരിക്കില്ല. എസ് എന്‍ ഡി പിയെ സഹായിക്കുന്നവരെ ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചും സഹായിക്കുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

ക്രൈസ്തവ ഭൂരിപക്ഷമണ്ഡലങ്ങളില്‍ സഭാ താല്പര്യങ്ങള്‍ പരിഗണിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ തയ്യാറകണമെന്നും ക്രൈസ്തവ സഭയ്ക്ക് സ്വീകാര്യനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്ത­ണ­മെ­ന്നും കെ സി ബി സി വക്താവ് സ്റ്റീഫന്‍ ആലത്തറ ഇ­ന്ന­ലെ പ­റ­ഞ്ഞിരി­ന്നു.