തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് വെളിയം ഭാര്‍ഗവനെ മാറ്റാന്‍ ആലോചന. അനാരോഗ്യം കാരണമാണ് വെളിയത്തെ നേതൃസ്ഥാനത്ത് നിന്ന് നീക്കാന്‍ ആലോചിക്കുന്നതെന്നാണ് കേന്ദ്ര നേതൃത്വം വ്യക്തമാക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് നേതൃത്വം ശക്തമാക്കാനും ധാരണയായിട്ടുണ്ട്.

വെളിയം ഭാര്‍ഗവന് പകരമായി  ആക്ടിംങ് സെക്രട്ടറിയായി സികെ ചന്ദ്രപ്പന്‍, പന്ന്യം രവീന്ദ്രന്‍, കെഇ ഇസ്മയില്‍ എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്.  ഈമാസം 12 ന് നടക്കുന്ന എക്സിക്യൂട്ടീവ് യോഗവും 13 ന് നടക്കുന്ന സംസ്ഥാന കൗണ്‍സില്‍ യോഗവും ഈ കാര്യം ചര്‍ച്ചചെയ്യും.