കോഴിക്കോട്: വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങല്‍ കാരണം തിരഞ്ഞെടുപ്പ് മാറ്റിവച്ച വേളം പഞ്ചായത്തില്‍ നാളെ വോട്ടെടുപ്പ് നടക്കും.  വേളത്തെ പരസ്യപ്രചരണം ഇന്നലെ അവസാനിച്ചു. സംസ്ഥാനത്ത് ആഞ്ഞടിച്ച ഇടത് വിരുദ്ധ തരംഗം വേളത്തെ വോട്ടെട്ടുപ്പിനെ സ്വാധീനിക്കും എന്നാണ് കരുതുന്നത്.

വേളത്തെ വാര്‍ഡ് വിഭജന പ്രശ്നം ഹൈക്കോടതിയില്‍വരെ എത്തിയതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കേണ്ടിവന്നത്. വേളം പഞ്ചായത്തില്‍ തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കാന്‍ നിര്‍ബന്ധിതമായതോടെ കോഴിക്കോട് ജില്ലയിലെ തിരഞ്ഞെടുപ്പ് ഫലവും മാറ്റിവെയ്ക്കുകയായിരുന്നു. ഈ മാസം 31 ന് ആണ് കോഴിക്കോട് ജില്ലയിലെ വോട്ടെണ്ണല്‍.