കോഴിക്കോട്: വേളം പഞ്ചായത്തംഗത്തിന്റെ വീടിനുനേരെ ഒരു സംഘം ബോംബാക്രണം നടത്തി. ജനകീയ വികസനമുന്നണി പ്രതിനിധിയായ താര റഹിമിന്റെ വീടിനുനേരെയാണ് ആക്രമണമുണ്ടായത്.

തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ബോംബേറില്‍ വീടിന്റെ അടുക്കളയുടെ ഒരു ഭാഗം ഭാഗികമായി തകര്‍ന്നു.