Categories

കാറുടമകളും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ബി.പി.എല്‍ പട്ടികക്ക് പുറത്താവും

BPLന്യൂദല്‍ഹി: സംസ്ഥാനത്തെ ബി.പി.എല്‍ പട്ടികാ മാനദണഢങ്ങളില്‍ മാറ്റം വരുത്തുമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. സ്വന്തമായി കാറുള്ളവര്‍ക്കും ആയിരം ചതുരശ്ര അടിയില്‍ കൂടുതല്‍  വിസ്തീര്‍ണ്ണമുള്ള വീടുള്ളവര്‍ക്കും ബി.പി.എല്‍ കാര്‍ഡ് നല്‍കില്ല.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, പൊതുമേഖലാ ജീവനക്കാര്‍, ആദായ നികുതി അടക്കുന്നവര്‍ എന്നിവരെയും പട്ടികയില്‍

നിന്നും ഒഴിവാക്കും.

പൊതുവിതരണ സമ്പ്രദായം ശക്തിപെടുത്താനായി ശുപാര്‍ശ സമര്‍പ്പിക്കാന്‍ സുപ്രിംകോടതി രൂപീകരിച്ച ജസ്റ്റീസ് വാധ്‌വാ കമ്മീഷന്‍ റിപോര്‍ടിനുള്ള മറുപടിയിലാണ് കേരളം ഇക്കാര്യം അറിയിച്ചത്.

ഒരേക്കറിലധികം ഭൂമിയുള്ളവരേയും ആദായനികുതി നല്‍കുന്നവരേയും ബിപിഎല്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കുമെന്നും കേരളം സുപ്രീംകോടതിയില്‍ അറിയിച്ചു.

ഓട്ടിസം ബാധിച്ചവര്‍, മാനസിക-ശാരീരിക വെല്ലുവിളി നേരിടുന്നവര്‍, വിധവകള്‍, എയ്ഡ്‌സ് രോഗികള്‍, ഡയാലിസിസ് ചെയ്യുന്നവര്‍, വരുമാനമില്ലാത്ത കിടപ്പിലായ രോഗികള്‍ എന്നിവരെ ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

പിയുസിഎല്ലിന്റെ പരാതിയെ തുടര്‍ന്നാണ് രാജ്യത്തെ പൊതുവിതരണ സംവിധാനങ്ങള്‍ ശക്തപ്പെടുത്തണമെന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിക്കാന്‍ ജസ്റ്റ്റ്റിസ് വാധ്‌വാ കമ്മിറ്റിയെ നിയോഗിച്ചത്.

റേഷന്‍വിതരണത്തിലെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ക്ക് എല്ലാ സംസ്ഥാനങ്ങളോടും മറുപടി ആവശ്യപ്പെട്ടിരുന്നു.