തിരുവനന്തപുരം: ഔദ്യോഗിക വാഹനങ്ങളിലെ ബീക്കണ്‍ ലൈറ്റ് മാറ്റിയതുകൊണ്ട് വി.ഐ.പി സംസ്‌കാരം മാറില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍.


Dont Miss പാര്‍ട്ടിയില്‍ ഭിന്നിപ്പിക്കുണ്ടാക്കാമെന്ന് ആരും കരുതേണ്ട: അഭിപ്രായ സ്വാതന്ത്ര്യമുള്ള പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസെന്നും കെ.എം മാണി 


അധികാരം ഒരു താല്‍ക്കാലിക പ്രതിഭാസമാണ്. ഇന്നല്ലെങ്കില്‍ നാളെ താഴെയിറങ്ങേണ്ടിവരും എന്നുമനസ്സിലാക്കി പ്രവര്‍ത്തിക്കാനായാല്‍ വി.ഐ.പി സംസ്‌കാരം താനേ ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.

അധികാരത്തിന്റെ മത്തിന് പകരം വിനയമെന്ന ബോധം മനസിലുണ്ടാകണം. എങ്കില്‍ മാത്രമേ പരിഹാരമാകൂവെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

റോഡപകടങ്ങളുടെ ഹബ്ബായി കേരളം മാറിയിരിക്കുകയാണ്. ഗതാഗത നിയമം ലംഘിക്കാനുള്ള പ്രവണത വര്‍ധിക്കുകയാണ്. അപകടമില്ലാതെ വാഹനമോടിക്കുന്നവരെ പ്രോത്സാഹിപ്പിക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു.