ബാംഗ്ലൂര്‍: കര്‍ണാടകയിലെ കോപ്പര്‍ഗോണില്‍ കാറും ബസും കൂട്ടിയിടിച്ച് 13 പേര്‍ മരിച്ചു. കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസും തിരുപ്പതി ദര്‍ശനം കഴിഞ്ഞ് വരികയായിരുന്ന കാറുമാണ് അപകടത്തില്‍പെട്ടത്.

പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ ലത്തൂരില്‍ നിന്നുള്ളവരാണ് കാറിലുണ്ടായിരുന്നവര്‍. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.