എരുമേലി: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസും മിനിബസും തമ്മില്‍ കൂട്ടിയിടിച്ച് 15 പേര്‍ക്ക് പരിക്കേറ്റു. എരുമേലി കൊരട്ടി പാലത്തിന് സമീപമുള്ള വളവിലായിരുന്നു അപകടം. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

അപകടത്തില്‍ ഗുരുതരമായ പരിക്കേറ്റ മിനിബസിന്റെ ഡ്രൈവറേയും മറ്റൊരു തീര്‍ത്ഥാടകനേയും കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റൊരു തീര്‍ത്ഥാടകനെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.