ആലപ്പുഴ: അമ്പലപ്പുഴയ്ക്കടുത്ത് തോട്ടപ്പള്ളിയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. തിരുവനന്തപുരം ശ്രീകാര്യം സ്വദേശി ദീപു, വിജയന്‍,അനില്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

പരിക്കേറ്റവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. തോട്ടപ്പള്ളി ഹില്‍വേ പാലത്തില്‍വെച്ചാണ് അപകടനം നടന്നത്.സ്‌കോര്‍പിയോ കാറും ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. സ്ഥലത്തെത്തിയ നാട്ടുകാര്‍ വാഹനം പൊളിച്ച് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുക്കുകയായിരുന്നു.

മൂകാംബിക യാത്രകഴിഞ്ഞു വരുന്നവരായിരുന്നു സ്‌കോര്‍പിയോയിലുണ്ടായിരുന്നത്.