ആലപ്പുഴ: പാതിരിപ്പള്ളി ദേശീയ പാതയില്‍ ലോറിയും ജീപ്പും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. ജീപ്പിലുണ്ടായിരുന്ന പ്രദീപ്, ഉണ്ണികൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. ഇരുവരും കൊല്ലം സ്വദേശികളാണ്.

എറണാകുളത്തേക്ക് പോവുകയായിരുന്ന ജീപ്പില്‍ ലോറിവന്നിടിക്കുകയായിരുന്നു. ലോറിയുടെ ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് സൂചന.