Categories

Headlines

കഴിക്കാം പച്ചക്കറികള്‍, കുറയ്ക്കാം രോഗങ്ങള്‍

മാംസാഹാരത്തെക്കാള്‍ നല്ലത് പച്ചക്കറിയുള്‍പ്പെട്ട ആഹാരരീതിയാണെന്നതില്‍ ആര്‍ക്കും സംശയമുണ്ടാവില്ല. എന്നാല്‍ ഇതെങ്ങനെയാണ് ശരീരത്തിന് ഗുണകരമാകുന്നതെന്നതിനെ കുറിച്ച് നമ്മള്‍ വേണ്ടത്ര ബോധവാന്‍മാരല്ല. പച്ചക്കറികള്‍ ഏതൊക്കെ തരത്തിലാണ് നമ്മുടെ ശരീരത്തെ പോഷിപ്പിക്കുന്നതെന്ന് നോക്കാം.

വിഷാംശങ്ങളെ പുറത്താക്കുന്നു: പച്ചക്കറികളില്‍ പ്രത്യേകിച്ച് നാരുകള്‍ കൂടുതലുള്ള പച്ചക്കറികള്‍ നമ്മുടെ ശരീരത്തിലുള്ള വിഷപദാര്‍ത്ഥങ്ങളെ പുറന്തള്ളാന്‍ സഹായിക്കുന്നു. എന്നാല്‍ ചിക്കനും, മട്ടനും, മുട്ടയും മാത്രം ഉള്‍പ്പെടുത്തിയിട്ടുള്ള ആഹാരത്തില്‍ നാരിന്റെ അംശംപോലും ഉണ്ടാവില്ല.

എല്ലുകളെ ശക്തിയുള്ളതാക്കുന്നു: മാംസാഹാരം ധാരാളം കഴിച്ചാല്‍ നമ്മുടെ ശരീരത്തിലെ മാംസ്യത്തിന്റെ അളവ് കൂടും. ഇത് വൃക്കകളെ തകരാറിലാക്കും. അങ്ങനെ കാല്‍സ്യത്തിന്റെ ആഗിരണം തടസപ്പെടുകയും ശരീരം ക്ഷയിക്കാന്‍ കാരണമാകുകയും ചെയ്യും. എന്നാല്‍ പച്ചക്കറികള്‍ കഴിക്കുന്നവരില്‍ ഈ പ്രശ്‌നം ഉണ്ടാവാനുള്ള സാധ്യത കുറവാണ്.

കാര്‍ബോഹൈഡ്രേറ്റ്: പച്ചക്കറികള്‍ ധാരാളമടങ്ങിയ ആഹാരസാധനങ്ങള്‍ കാര്‍ബോഹൈഡ്രേറ്റുകളുടെ പ്രധാന ഉറവിടമാണ്. പച്ചക്കറികളിലുള്ള കാര്‍ബോഹൈഡ്രറ്റുകള്‍ ദഹിക്കാന്‍ കുറേ സമയമെടുക്കും. അതുകൊണ്ടുതന്നെ അത് ദീര്‍ഘനേരം ഗ്ലൂക്കോസ് പ്രധാനം ചെയ്യുന്നു.

ആരോഗ്യമുള്ള സ്‌കിന്‍: ബീറ്റ് റൂട്ട്, ടൊമാറ്റോ, പാവക്ക എന്നിവ ശരീരത്തിലെ മാലിന്യങ്ങളെ അകറ്റും. പേരക്ക, ആപ്പിള്‍, പരിപ്പുകള്‍, പഴങ്ങള്‍ എന്നിവ കൊളസ്‌ട്രോള്‍ ലെവല്‍, ബ്ലഡ് പ്രഷര്‍ എന്നിവ കുറയ്ക്കുന്നു.

പല്ലുകളെ ആരോഗ്യമുള്ളതാക്കുന്നു: മാംസം കടിച്ചുകീറുന്നതിനേക്കാള്‍ പല്ലുകള്‍ക്ക് എളുപ്പം പച്ചക്കറികള്‍ ചവച്ചരക്കുന്നതാണ്.

സസ്യങ്ങളിലെ പോഷകാംശങ്ങള്‍: ക്യാന്‍സര്‍, പ്രമേഹം,വൃക്ക സംബന്ധമായ രോഗങ്ങള്‍, പക്ഷാഘാതം എന്നിവ തടയാന്‍ സസ്യങ്ങളില്‍ നിന്നും ലഭിക്കുന്ന പോഷകാംശങ്ങള്‍ക്ക് കഴിയും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.