എഡിറ്റര്‍
എഡിറ്റര്‍
വേങ്ങര ഉപതെരഞ്ഞെടുപ്പ് അടുത്ത മാസം 11 ന്
എഡിറ്റര്‍
Tuesday 12th September 2017 7:20pm

മലപ്പുറം: വേങ്ങര നിയമസഭാ മണ്ഡലത്തിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പ് ഒക്ടോബര്‍ 11 ന് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 15-ാം തിയതിയാണ് വോട്ടെണ്ണല്‍.

വിവിപാറ്റ് ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പ് വിജ്ഞാപനം വെള്ളിയാഴ്ച പുറപ്പെടുവിക്കും.


Also Read: ‘എ.ഡി.ജി.പി സന്ധ്യയ്‌ക്കെതിരെ തെളിവ് തരാം’; ‘പൊലീസിനെ അന്ധമായി വിശ്വസിച്ചാല്‍ കരുണാകരന്റെ അവസ്ഥയുണ്ടാകും’, മുഖ്യമന്ത്രിയ്ക്ക് പി.സി ജോര്‍ജിന്റെ കത്ത്


നാമനിര്‍ദ്ദേശ പത്രിക ഈ മാസം 22 വരെ സമര്‍പ്പിക്കാം. പി.കെ കുഞ്ഞാലിക്കുട്ടി എം.പിയായതോടെ വന്ന ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

വേങ്ങരയില്‍ നിന്നുള്ള എം.എല്‍.എയായിരുന്ന കുഞ്ഞാലിക്കുട്ടി ഇ. അഹമ്മദിന്റെ മരണത്തെത്തുടര്‍ന്ന് നടന്ന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചിരുന്നു

ഫെബ്രുവരി ഒന്നിനാണ് ഇ. അഹമ്മദ് അന്തരിച്ചത്. ബജറ്റ് സമ്മേളനം നടന്നുകൊണ്ടിരിക്കെ പാര്‍ലമെന്റിനുള്ളില്‍ കുഴഞ്ഞു വീഴുകയായിരുന്നു അദ്ദേഹം.

Advertisement