Categories

പച്ചക്കറീ ശീലമാക്കൂ ആരോഗ്യം വീണ്ടെടുക്കൂ

ഫാസ്റ്റ് ഫുഡും കൃത്രിമ ശീതളപാനീയങ്ങളും നമ്മുടെ ശരീരത്തെ എങ്ങനെയാണ് രോഗങ്ങളുടെ കേന്ദ്രമാക്കുന്നതെന്ന് തെളിയിക്കപ്പെട്ട വസ്തുതയാണ്. നമ്മുടെ തനത് ഭക്ഷണ പാനീയങ്ങളില്‍ നിന്ന് പുറം തിരിഞ്ഞുനിന്നതാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ രൂക്ഷമാക്കിയതെന്നതാണ് സത്യം. എന്നാല്‍ ഇതിനൊരു പരിഹിരമില്ലേ. എന്ന ചോദ്യത്തിന് തീര്‍ച്ചയായും എന്നാണ് ഉത്തരം. നല്ല പച്ചക്കറികളും പ്രകൃതിദത്ത പാനീയങ്ങളും ഭക്ഷണത്തിനൊപ്പം ഉള്‍പ്പെടുത്തിയാല്‍ രോഗങ്ങളുടെ പിടിയില്‍ നിന്ന് നമുക്ക് രക്ഷനേടാം.

മാറിയ കാലത്ത് ഒന്നിനും നേരമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് നമ്മുടെ പതിവ്. എന്നാല്‍ അല്‍പം സമയം ചെലവഴിച്ചാല്‍ വലിയ പ്രശ്ന്നങ്ങളൊന്നുമില്ലാത്ത ജീവിത രീതിയിലേക്ക് നമുക്ക് മാറാം. പച്ചക്കറികളും പ്രകൃതിദത്ത പാനീയങ്ങളുടെയും ഗുണങ്ങള്‍ അനുഭവിച്ചറിയുകയും ചെയ്യാം.

ഭക്ഷണം തന്നെയാണ് നമ്മുടെ ഔഷധങ്ങളെന്ന ആയുര്‍വേദ ദര്‍ശ്ശനം സ്വീകരിച്ചാല്‍ രോഗങ്ങളെ ഏറെ അകറ്റിനിര്‍ത്താം. വൈറ്റമിന്‍ ‘ഇ’യാല്‍ സമ്പുഷ്ടമാണ്‌ ഗോതമ്പ്‌. പച്ചപ്പട്ടാണി, കാബേജ്‌ എന്നിവയില്‍ കരളിന്‍റെ തകരാറുകളും രക്തം കട്ടപിടിക്കാന്‍ താമസിക്കുന്നതും പരിഹരിക്കുന്ന ‘വൈറ്റമിന്‍ കെ’യുണ്ട്‌.

വൈറ്റമിന്‍ ‘സി’ സമൃദമായ വിഭവങ്ങളാണ്  നെല്ലിക്ക, ഓറഞ്ച്‌, മുന്തിരി, ഇലക്കറികള്‍, ഉരുളക്കിഴങ്ങ്‌ എന്നിവയിലെല്ലാം . അധികം അധ്വാനമോ പണച്ചെലവോ കൂടാതെ സമൃദ്ധവും ആരോഗ്യദായകവുമായ ആഹാരം പ്രകൃതിയൊരുക്കിയിട്ടുണ്ട്‌. വായ്‌പുണ്ണിനെ അകറ്റുന്ന അകത്തിച്ചീര, ദഹനപ്രശ്നങ്ങള്‍ പരിഹരിക്കാവുന്ന ഇഞ്ചി, രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഉള്ളി, നേത്രരോഗങ്ങള്‍ക്ക്‌ പരിഹാരമായ കാരറ്റ്‌, മൂത്രാശയരോഗങ്ങള്‍ക്ക്‌ പ്രതിവിധിയായ കാരറ്റ്‌, ബീറ്റ്‌ റൂട്ട്‌, ബീന്‍സ്‌ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

എന്നാല്‍ പച്ചക്കറികള്‍ നന്നായി കഴുകി പകുതിവേവിച്ച് കഴിച്ചാല്‍ ഗുണം ഏറെയാണ്.  തെലി പൂര്‍ണ്ണമായി ചെത്തിക്കളയാതിരിക്കുക. എരിവും പുളിയും നന്നായി ചേര്‍ക്കാതിരിക്കുക. എന്നിവയൊക്കെ ശീലമാക്കിയാല്‍ രോഗങ്ങളെ അകറ്റിനിര്‍ത്തി പ്രകൃതിയോട് ഇണങ്ങി ജീവിക്കാം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.