കോഴിക്കോട്: പുറത്തുപറയുന്ന കാര്യങ്ങള്‍ മുന്നണിയില്‍ പറയാന്‍ സിപിഐക്ക് ധൈര്യമില്ലെന്ന് എം പി വീരേന്ദ്രകുമാര്‍ പറഞ്ഞു. തങ്ങള്‍ എല്‍.ഡി. എഫില്‍ ഉള്ളപ്പോള്‍ തന്നെ ഇസ്മയിലിന് പറയാനുള്ളത് പറയാമായിരുന്നു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.