വയനാട്: ലാവലിന്‍ കേസ് സി.പി.ഐ.എം നിയമപരമായി നേരിടണമെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി സി.കെ ചന്ദ്രപ്പന്റെ അഭിപ്രായത്തോട് പിണറായി പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) സംസ്ഥാന പ്രസിഡന്റ് എം.പി.വീരേന്ദ്രകുമാര്‍. ലാവലിന്‍ വിഷയത്തില്‍ ചന്ദ്രപ്പന്റെ അഭിപ്രായത്തോടു യോജിപ്പുണ്ടെന്നും കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേസില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയത് പാര്‍ട്ടി മാത്രമാണ്. മാത്യു ടി തോമസിനും പിണറായിയുടെ നിലാപാടാണുള്ളത്. ചന്ദ്രപ്പന്റെ അഭിപ്രായത്തെ വിമര്‍ശിക്കുന്ന മാത്യു ടി.തോമസ് വിമര്‍ശിക്കുന്നത് അതുകൊണ്ടാണ്. ആദിവാസി ഭൂസമരങ്ങള്‍ നടത്തിയിട്ടും തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ആദിവാസി ഭൂരിപക്ഷ പഞ്ചായത്തുകളില്‍ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

Subscribe Us: