എറണാകുളം: സോഷ്യലിസ്റ്റ് ജനതാ നേതാവ് എം.പി. വീരേന്ദ്രകുമാര്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാന്ദനുമായി കൂടിക്കാഴ്ച നത്തി. എറണാകുളം ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രിയുണ്ടെന്ന് അറിഞ്ഞ് വീരന്‍ കാണാനെത്തുകയായിരുന്നു. ജനതാദള്‍ വീരേന്ദ്രകുമാര്‍ വിഭഗം ഇടതുമുന്നണി വിട്ട ശേഷം ആദ്യമായിട്ടാണ് കൂടിക്കാഴ്ച.

പത്തു മിനിറ്റോളം കൂടിക്കാഴ്ച നീണ്ടു. തികച്ചും സ്വകാര്യമായ സന്ദര്‍ശം ആയിരുന്നുവെന്നും രാഷ്ട്രീയ പ്രാധാന്യം ഉണ്ടായിരുന്നില്ലെന്നും വീരേന്ദ്രകുമാറിന്റെ അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.