ഗ്വാങ്ഷൂ: ഏഷ്യന്‍ ഗെയിംസില്‍ നീന്തലില്‍ ഇന്ത്യയുടെ പ്രതീക്ഷയായ വീര്‍ധവാല്‍ ഘാഡെക്ക് 100 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ഫൈനലിലേക്ക് യോഗ്യത നേടാനായില്ല. 49.47 സെക്കന്റിലാണ് ഖാഡെ നീന്തല്‍ പൂര്‍ത്തിയാക്കിയത്.

മല്‍സരത്തില്‍ പങ്കെടുത്ത ഇന്ത്യന്‍ താരങ്ങള്‍ക്കൊന്നും ഫൈനലിലേക്ക് യോഗ്യത നേടാനായില്ല. നേരത്തേ പുരുഷന്‍മാരുടെ 200 മീറ്റര്‍ മെഡ്‌ലേയില്‍ മല്‍സരിച്ച രോഹനും യോഗ്യത നേടാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞദിവസം വീര്‍ധവാല്‍ ഖാഡെ 50 മീറ്റര്‍ ബട്ടര്‍ഫ്‌ളൈസില്‍ വെങ്കലം നേടിയിരുന്നു.