മലപ്പുറം: കുപ്രസിദ്ധ വാഹനമോഷ്ടാവ് വീരപ്പന്‍ റഹീം പോലീസ് പിടിയിലായി. മലപ്പുറം തേഞ്ഞിപ്പാലത്തെ വീട്ടില്‍വെച്ച് ഇന്ന് രാവിലെയാണ് തിരൂരങ്ങായി സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. റഹീമിന്റെ കൂട്ടാളി മണലി വേലായുധനെ ഒരുമാസം മുമ്പ് പോലീസ് അറസ്റ്റു ചെയ്തിരുന്നു.

സംസ്ഥാനത്തെ ഒട്ടേറെ വാഹനമോഷക്കേസുകളില്‍ പ്രതിയാണ് റഹീം. ആയിരത്തോളം വാഹനമോഷണക്കേസുകളില്‍ പ്രതിയായ റഹീമിനെതിരെ കേരളത്തിലും തമിഴ്‌നാട്ടിലും കേസുകളുണ്ട്. ക്രൈം ബ്രാഞ്ച് ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

Subscribe Us: