ജസ്റ്റിസ് ബാലകൃഷ്ണന്‍ നല്‍കിയ കത്തില്‍ രാജയുടെ പേര് പരാമര്‍ശിച്ചിട്ടില്ലായിരുന്നുവെന്ന് കേന്ദ്രനിയമമന്ത്രി വീരപ്പ മൊയ്‌ലി. ജസ്റ്റിസ് രഘുപതി അയച്ച കത്തിനെക്കുറിച്ചും തുടര്‍വിവാദങ്ങളെക്കുറിച്ചും നിയമമന്ത്രി സംസാരിക്കുന്നു.

‘ ജഡ്ജിമാരുടെ കാര്യശേഷിയെക്കുറിച്ച് സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ഒരു കത്ത് നിയമമന്ത്രാലയത്തിന് ലഭിച്ചിരുന്നു. ഞാന്‍ അത് അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന കെ ജി ബാലകൃഷ്ണന് കൈമാറിയിരുന്നു. തുടര്‍ന്ന് ബാലകൃഷ്ണന്റെ മറുപടിയും ലഭിച്ചു. കത്തില്‍ ഒരു മന്ത്രിയെക്കുറിച്ചും പരാമര്‍ശിച്ചിട്ടില്ല എന്ന പ്രതികരണമാണ് ബാലകൃഷ്ണന്‍ നല്‍കിയത്.’

‘ വിഷയത്തില്‍ ജുഡീഷ്യറിയാണ് തീരുമാനമെടുക്കേണ്ടത്. ആരെയും വ്യക്തിപരമായി പരാമര്‍ശിക്കാത്തതിനാല്‍ എനിക്ക് വിഷയത്തില്‍ തീരുമാനമൊന്നും എടുക്കാനാവില്ല. ഒരു കത്തിനെക്കുറിച്ച് മാത്രമേ എനിക്കോര്‍മ്മയുള്ളൂ’

‘ കെ ജി ബാലകൃഷ്ണന്‍ എന്റെ പേര് പ്രശ്‌നത്തിലേക്ക് വലിച്ചിഴച്ചിട്ടില്ല. അന്നത്തെ കാര്യങ്ങളെക്കുറിച്ച് പ്രസ്താവിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. അതിന് അദ്ദേഹത്തെ കുറ്റപ്പെടുത്താനാവില്ല. കത്തില്‍ രാജയുടെ പേരുണ്ടായിരുന്നോ എന്ന കാര്യം അന്വേഷിക്കണമെന്ന് എനിക്ക് പറയാനാകില്ല. അത് ജുഡീഷ്യറിയില്‍ നിക്ഷിപ്തമായ കാര്യമാണ്’