Administrator
Administrator
‘വീണ്ടും കണ്ണൂര്‍’
Administrator
Monday 5th December 2011 11:59am

veendum-kannur1997ല്‍ റിലീസ് ചെയ്ത കണ്ണൂര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു, വീണ്ടും കണ്ണൂര്‍. ആദ്യ ചിത്രത്തിന്റെ സംവിധായകന്‍ ഹരിദാസ് കേശവന്‍, തിരക്കഥാകൃത്ത് റോബിന്‍ തിരുമല എന്നിവരാണ് രണ്ടാം ഭാഗവുമായെത്തുന്നത്. ആദ്യ ചിത്രത്തില്‍ നിന്നും ഒരുപാട് മാറിയ കണ്ണൂരിന്റെ പുതിയ സാമൂഹ്യ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്.

റോബിന്‍ തിരുമല രചനയും സംഗീതവും നല്‍കി ഹരിദാസ് കേശവ് സംവിധാനം ചെയ്യുന്ന ‘വീണ്ടും കണ്ണൂരി’ന്റെ ചിത്രീകരണം ഡിസംബര്‍ ഒന്നിന് കൊച്ചിയില്‍ ആരംഭിക്കും. അനൂപ് മേനോന്‍ നായകനാകുന്ന ചിത്രത്തില്‍ കാതല്‍ സന്ധ്യയാണ് നായിക. പതിമൂന്ന് വര്‍ഷം മുമ്പ് തിയ്യറ്ററിലെത്തിയ ‘കണ്ണൂരി’ല്‍ നിന്നും വ്യത്യസ്തമാണ് ഈ ചിത്രം. പ്രണയത്തിനുകൂടി പ്രാധാന്യം നല്‍കികൊണ്ടാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തില്‍ ബാലയും പുതുമുഖം ഫിറോസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.  കരിവെള്ളൂര്‍ വിശ്വന്‍ എന്ന കഥാപാത്രത്തെയാണ് ബാല അവതരിപ്പിക്കുന്നത്. ജയകൃഷ്ണനായി ഫിറോസും വേഷമിടുന്നു. റോബിനും ഹരിദാസും ഒന്നിക്കുന്നത് പതിമൂന്ന് വര്‍ഷത്തിനുശേഷമാണെന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ആഗ്രയിലെ പുരാവസ്തു വകുപ്പില്‍ റിസര്‍ച്ച് ഗൈഡായ ജയകൃഷ്ണനും റിസര്‍ച്ച് വിദ്യാര്‍ത്ഥിയായ രാധികയും തമ്മിലുള്ള പ്രണയം കണ്ണൂരിന്റെ രാഷ്ട്രീയത്തിലേക്ക് വരുമ്പോഴുള്ള സംഭവങ്ങളാണ് ചിത്രത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്.

കെയ്‌പോണ്‍ ഫിലിംസിന്റെ ബാനറില്‍ നാസര്‍ തിരൂര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ കലാഭവന്‍ മണി, സുരാജ് വെഞ്ഞാറമൂട്, ജഗതി ശ്രീകുമാര്‍, ജനാര്‍ദനന്‍, സായ്കുമാര്‍, റിസബാവ, മാമുക്കോയ, അഗസ്റ്റിന്‍, സാദിഖ്, ബാബുരാജ്, കലാശാല ബാബു, കൊച്ചുപ്രേമന്‍, ശ്വേത മേനോന്‍, വാണിവിശ്വനാഥ്, ഊര്‍മിള ഉണ്ണി, ഉഷ എന്നിവരും അഭിനയിക്കുന്നു. ക്യാമറാമാന്‍ സഞ്ജീവ് ശങ്കര്‍. ഗാനങ്ങള്‍ പ്രകാശ് മാരാര്‍, സംഗീതം റോബിന്‍ തിരുമല. പിആര്‍ഒ എ.എസ്. ദിനേശ്. നവംബര്‍ ഒന്നിന് ചിത്രീകരണം ആരംഭിക്കും. ആഗ്ര, രാജസ്ഥാന്‍, കണക്കോട്, ദല്‍ഹി എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍. പ്രണയകഥയുടെ പശ്ചാത്തലത്തില്‍ സംഗീതത്തിന് ഏറെ പ്രധാന്യം നല്‍കി അവതരിപ്പിക്കുന്ന ചിത്രമാണ് വീണ്ടും കണ്ണൂര്‍.

ചിത്രത്തിന്റെ പൂജ എറണാകുളം ഹോട്ടല്‍ ഹൈവേ ഗാര്‍ഡനില്‍ നടന്നു. പ്രശസ്ത നടന്‍ ജനാര്‍ദ്ദനന്‍ നിലവിളക്കിലെ ആദ്യതിരി തെളിയിച്ച് ചടങ്ങിന് തുടക്കം കുറിച്ചു. സിദ്ധിക്ക് ഉണ്ണികൃഷ്ണന്‍ ബി. പത്മകുമാര്‍ , എ.കെ.സാജന്‍, കിരണ്‍ രാജ്, നിയാസ്, അനില്‍ മുരളി, മന്‍രാജ്, ഹരിശാന്ത്, സാദ്ദിക്, വിനോദ് വിജയന്‍, സീമാ. ജി. നായര്‍, ബിന്ദു വരാപ്പുഴ തുടങ്ങിയവര്‍ക്കൊപ്പം  നടന്‍ ബാലയും അമൃതാസുരേഷും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Malayalam news,Kerala news in English

Advertisement