എഡിറ്റര്‍
എഡിറ്റര്‍
വീണാ മാലിക്ക് പാടുന്നു
എഡിറ്റര്‍
Tuesday 14th August 2012 8:56am

പാക് നടി വീണാ മാലിക്കിനെക്കുറിച്ച് ഇതുവരെ വന്നതെല്ലാം കേള്‍ക്കാന്‍ അത്ര സുഖകരമല്ലാത്ത വാര്‍ത്തകളായിരുന്നു. അര്‍ധ നഗ്നയായ മാഗസിന്‍ കവര്‍ പേജിനായി പോസ് ചെയ്ത് വെട്ടിലായ വീണയെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. പാക്കിസ്ഥാനില്‍ ഇതുണ്ടാക്കിയ പുകിലുകള്‍ വന്‍ വാര്‍ത്തയാവുകയും ചെയ്തിരുന്നു. എന്നാലിപ്പോള്‍ വീണയെക്കുറിച്ച് നല്ലൊരു വാര്‍ത്ത വന്നിരിക്കുകയാണ്.

Ads By Google

വീണ പാടാന്‍ പോകുന്നുവെന്നതാണ് പുതിയ കാര്യം. ദ ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രത്തിന്റെ കന്നഡ റീമേക്കിനുവേണ്ടിയാണ് വീണ ഗായികയാവുന്നത്.

തനിക്ക് പാടാന്‍ ഏറെ ഇഷ്ടമായിരുന്നെന്നാണ് വീണ പറയുന്നത്. ‘അത് ഈ സിനിമയാലാവുമെന്ന് പ്രതീക്ഷിച്ചില്ല. ഞാനൊരു സംഗീത ആല്‍ബത്തിനുവേണ്ടി ശ്രമിക്കുകയായിരുന്നു. എന്നാലിപ്പോള്‍ ഞാനഭിനയിക്കുന്ന ഒരു ബോളിവുഡ് ചിത്രത്തിനുവേണ്ടിയും പാടുന്നുണ്ട്. ‘ വീണ വ്യക്തമാക്കി.

പാക്കിസ്ഥാന്‍ ഫിലിം ഇന്റസ്ട്രി ചെറുതാണെന്നും അന്തര്‍ദേശീയ തലത്തില്‍ അറിയപ്പെടാത്തതാണെന്നും വീണ പറഞ്ഞു. എന്നാല്‍ ബോളിവുഡ് അങ്ങനെയല്ല. ബോളിവുഡിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്. ബോളിവുഡിലേക്കാള്‍ പ്രഫഷണലാണ് തെന്നിന്ത്യന്‍ സിനിമയെന്നും നടി വ്യക്തമാക്കി.

ചലച്ചിത്ര നടി ലൈലാഖാന്റെ ജീവിതകഥയെ അടിസ്ഥാനമാക്കിയെടുക്കുന്ന ചിത്രത്തിലേക്ക് രാഖി സാവന്ത് തന്നെ ക്ഷണിച്ചകാര്യവും വീണ വെളിപ്പെടുത്തി. എന്നാല്‍ തിരക്കഥ ഇഷ്ടപ്പെട്ടാല്‍ മാത്രമേ അഭിനയിക്കൂവെന്നാണ് താന്‍ മറുപടി നല്‍കിയതെന്നും വീണ വ്യക്തമാക്കി.

Advertisement