എഡിറ്റര്‍
എഡിറ്റര്‍
നൂറിലധികം പേരെ ചുംബിച്ച വീണാ മാലിക്കിന് ഗിന്നസ് റെക്കോര്‍ഡ്‌
എഡിറ്റര്‍
Thursday 28th February 2013 5:13pm

മുംബൈ: ചുംബനത്തില്‍ സല്‍മാന്‍ഖാന്റെ ഗിന്നസ് റെക്കോര്‍ഡ് തിരുത്തി വീണാ മാലിക്ക്.  ഒരു മിനുട്ടില്‍ 137 പേരെ ചുംബിച്ചാണ് ഇവര്‍ ഗിന്നസില്‍ ഇടം നേടിയത്.
ഇതില്‍ നൂറ് പേരും പുരുഷന്മാരായിരുന്നു.

Ads By Google

തന്റെ പുതിയ സിനിമ ”ദ സിറ്റി ദാറ്റ് നെവര്‍ സ്ലീപ് ” ന് വേണ്ടിയാണ് വീണ ചുംബനത്തിന് തയ്യാറായത്. എന്തൊക്കയായാലും ഈ ഗ്ലാമര്‍ താരം അവരുടെ ജന്മദിനത്തില്‍  137 പേരുടെ ചുംബനമാണ് ഏറ്റുവാങ്ങിയത്.

ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാന്റെ റെക്കോര്‍ഡാണ് ഇതോടെ വീണ തിരുത്തിയത്. ഒരു മിനുട്ടില്‍ 108 ചുംബനങ്ങള്‍ ഏറ്റുവാങ്ങിയാണ് സല്‍മാന്‍ ഖാന്‍ മുമ്പ് റെക്കോര്‍ഡ് കുറിച്ചിരുന്നത്.

ഞാനൊരു സെലിബ്രിറ്റിയായത് കൊണ്ട് ഇത് പബ്ലിസിറ്റിക്ക് വേണ്ടിയാണ് ചെയ്തതെന്ന് നിങ്ങള്‍ പറയുമായിരിക്കും അത് ശരിയാണ്.
പുതിയ ചിത്രത്തിന്റെ പബ്ലിസിറ്റിയാണ് ഉദ്ദേശിച്ചതെന്നും വീണ പറയുന്നു.

എന്നാല്‍  ദ സിറ്റി ദാറ്റ് നെവര്‍ സ്ലീപ് എന്ന ചിത്രം ഗിന്നസിലെ മറ്റ് 19 റെക്കോര്‍ഡുകള്‍ കൂടി തിരുത്തുമെന്നും അവര്‍ കൂട്ടി ചേര്‍ത്തു. 2011 ല്‍ ഒരു ടി.വി റിയാലിറ്റി ഷോയിലാണ് സല്‍മാന്‍ ചുംബനത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നത്.

ഫെബ്രുവരി 26 നായിരുന്നു വീണ മാലിക്കിന്റെ ജന്മദിനം . ഈ ദിവസം തന്നെ ഇതിനായി തെരെഞ്ഞെടുക്കുകയായിരുന്നുവെന്നും വീണ പറഞ്ഞു.

ബിഗ് സ്‌ക്രീനില്‍ ആരെയാണ് ചുംബിക്കാന്‍ താല്‍പ്പര്യമെന്ന ചോദ്യത്തിന് സ്‌ക്രീനില്‍ ചുംബിക്കാന്‍ തയ്യാറാകാത്ത ബോളിവുഡിന്റെ സ്വന്തം ദബാഗ് സല്‍മാന്‍ ഖാനെ ചുംബിക്കാനാണ് ഇഷ്ടമെന്നും ഇത് ഏറെ മനോഹരമായിരിക്കുമെന്നും വീണാ മാലിക്ക് പറഞ്ഞു.

Advertisement