എഡിറ്റര്‍
എഡിറ്റര്‍
വീണമാലിക് സ്ത്രീ സമൂഹത്തിന് തന്നെ നാണക്കേട്: ഡോളി ബിന്ദ്ര
എഡിറ്റര്‍
Monday 21st May 2012 10:09am

ലാഹോര്‍: പാക്ക് നടി വീണാമാലിക്കിനെതിരെ ബിഗ് ബോസ് ഫെയിം ഡോളി ബിന്ദ്രയുടെ പരസ്യവിമര്‍ശനം. പാക്കിസ്ഥാനും ഇന്ത്യയ്ക്കും മാത്രമല്ല സ്ത്രീ സമൂഹത്തിന് തന്നെ നാണക്കേടാണ് വീണാ മാലിക്കെന്നായിരുന്നു ഡോളിയുടെ അഭിപ്രായം. ലാഹോറില്‍ നടന്ന ഒരു പത്രസമ്മേളനത്തിലാണ് ഡോളി വീണയെ കുറ്റപ്പെടുത്തി രംഗത്തെത്തിയത്.

Ads By Google

‘ പാക്കിസ്ഥാനും, ഇന്ത്യയ്ക്കും മാത്രമല്ല സ്ത്രീ സമൂഹത്തിന് മുഴുവനും വീണ ഒരു കറയാണ്. ക്രിക്കറ്റ് താരം മുഹമ്മദ് ആസിഫിന്റെ കരിയര്‍ വീണ നശിപ്പിച്ചു. അയാളുടെ പണം കൊള്ളയടിച്ചു. അവര്‍ക്ക് നിരവധി ഇന്ത്യന്‍ പുരുഷന്മാരുമായി ബന്ധമുണ്ട്. സ്വന്തം താല്‍പര്യത്തിന് വേണ്ടി എന്തു ചെയ്യാനും മടിയില്ല.’ ഡോളി പറഞ്ഞു.

എല്ലാറ്റിനും കൂടി താന്‍ ശക്തമായൊരു മറുപടി വീണയ്ക്കു നല്‍കുമെന്നും ഡോളി മുന്നറിയിപ്പ് നല്‍കി.

‘ പാക്കിസ്ഥാനോടോ ഇന്ത്യയോടോ വീണയ്ക്ക് യാതൊരു താല്‍പര്യവുമില്ല. കാരണം അമേരിക്കയിലേക്ക് കുടിയേറാനാണ് അവരുടെ ശ്രമം. ‘ ബിന്ദ്ര പറഞ്ഞു.

‘ എന്റെ അച്ഛന്‍ ജനിച്ചത് റാവല്‍പിണ്ടിയിലാണ്. അതുകൊണ്ടുതന്നെ പാക്കിസ്ഥാനുമായി എനിക്ക് വൈകാരികമായ അടുപ്പമുണ്ട്. ‘ ഡോളി പറഞ്ഞു. പാക്കിസ്ഥാനി സിനിമയില്‍ സജീവമാകാനുള്ള ആഗ്രഹവും ഡോളി പ്രകടിപ്പിച്ചു.

Advertisement