എഡിറ്റര്‍
എഡിറ്റര്‍
വീണാ ജോര്‍ജിനെ പത്തനംതിട്ടയില്‍ മത്സരിപ്പിക്കാന്‍ സി.പി.ഐ.എം നീക്കം
എഡിറ്റര്‍
Monday 3rd March 2014 7:30am

veena-gorge

പത്തനംതിട്ട:  പത്തനംതിട്ടയില്‍ ഇന്ത്യാവിഷന്‍ ചാനലിന്റെ ഡെപ്യൂട്ടി എഡിറ്ററും പത്തനംതിട്ട സ്വദേശിനിയുമായ വീണാജോര്‍ജിനെ മത്സരിപ്പിക്കാന്‍ സി.പി.ഐ.എം നീക്കം.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെയുള്ള പ്രതിഷേധം മുതലാക്കി സ്വതന്ത്രന്‍മാരെ രംഗത്തിറക്കി യു.ഡി.എഫ് മണ്ഡലങ്ങള്‍ പിടിച്ചെടുക്കുന്നതിന്റെ ഭാഗമായാണിത്.

ഇതിന് പുറമെ എറണാകുളത്ത്  മുന്‍ രാഷ്ട്രപതി പ്രതിഭാ  പാട്ടീലിന്റെ സെക്രട്ടറിയായിരുന്ന മുതിര്‍ന്ന ഐ.എ.എസ് ഓഫീസര്‍ ക്രിസ്റ്റി ഫെര്‍ണ്ണാണ്ടസിനെ നിര്‍ത്താനും തീരുമാനമുണ്ട്.

ഇരുവരോടും സ്ഥാനാര്‍ത്ഥിത്വത്തെ സംബന്ധിച്ച് സംസാരിച്ചുവെന്നാണ് പറയുന്നത്.

അതേസമയം സ്ഥാനാര്‍ത്ഥിത്വത്തെ സംബന്ധിച്ച് വീണാ ജോര്‍ജ് ഇതുവരെ അനുകൂല നിലപാട് കൈക്കൊണ്ടിട്ടില്ല. കുടുംബപരവും തൊഴില്‍പരവുമായ ബുദ്ധിമുട്ടുകള്‍ അറിയിച്ചെങ്കിലും വാഗ്ദാനം നിരസിച്ചിട്ടില്ലെന്നാണഅ അറിയുന്നത്.

ടെലിവിഷന്‍ വാര്‍ത്താ അവതാരികമാരില്‍ ഏറെ പ്രശസ്തയും വേറിട്ട വ്യക്തിത്വവുമായ വീണാ ജോര്‍ജിന്റെ ഭര്‍ത്താവ് ജോര്‍ജ് ജോസഫ് ഓര്‍ത്തഡോക്‌സ് സഭാ സെക്രട്ടറിയാണ്.

സി.പി.ഐ.എമ്മിന്റെ ഒരു ഉന്നത നേതാവാണ് വീണാ ജോര്‍ജിനോട് സ്ഥാനാര്‍ത്ഥിയാകാനുള്ള സമ്മതം ആരാഞ്ഞതെന്നാണ് സൂചന.

സഭാ നേതൃത്വവുമായുള്ള അടുപ്പമാണ് ലത്തീന്‍ കത്തോലിക്ക വിഭാഗക്കാരനായ ക്രിസ്റ്റി ഫെര്‍ണ്ണാണ്ടസിനെ എറണാകുളത്ത് നിര്‍ത്താന്‍ സി.പി.ഐ.എമ്മിന് പ്രചോദനമായിരിക്കുന്നത്.

അതേസമയം ക്രിസ്റ്റി ഫെര്‍ണ്ണാണ്ടസിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും പരിഗണിക്കുന്ന പേരുകളില്‍ ഒന്നു മാത്രമാണെന്നുമാണ് സി.പി.ഐ.എം ജില്ലാ സെക്രട്ടറി ദിനേശ് മണി വ്യക്തമാക്കിയത്.

Advertisement