എഡിറ്റര്‍
എഡിറ്റര്‍
വീജേന്ദര്‍ സിങ് ക്വാര്‍ട്ടര്‍ ഫൈനലില്‍
എഡിറ്റര്‍
Friday 3rd August 2012 9:20am

ലണ്ടന്‍:  ബോക്‌സിങ്ങില്‍ ഇന്ത്യന്‍ പ്രതീക്ഷയായ വീജേന്ദര്‍ സിങ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. അമേരിക്കയുടെ ടെറല്‍ ഗൗഷയെയാണ് വിജേന്ദര്‍ പ്രീക്വാര്‍ട്ടറില്‍ തോല്പിച്ചത്. സ്‌കോര്‍: 16-15.

Ads By Google

ഇന്നു പുലര്‍ച്ചെ 2.30ന് അരങ്ങേറിയ ആവേശം നിറഞ്ഞ പോരാട്ടത്തില്‍  വിജേന്ദര്‍ 75 കിലോഗ്രാം വിഭാഗത്തില്‍ അവസാന എട്ടിലെത്തുകയായിരുന്നു.

ക്വാര്‍ട്ടര്‍ പോരാട്ടം ഏഴിന് പുലര്‍ച്ചെ ഒരുമണിയ്ക്കാണ്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഉസ്‌ബെക്കിസ്ഥാന്റെ അബ്ബോസ് അറ്റോയെ ആണ് വീജേന്ദര്‍ നേരിടേണ്ടത്. ആദ്യ റൗണ്ടിലെ മേല്‍ക്കൈയാണ് വീജേന്ദറിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം എളുപ്പത്തിലാക്കിയത്.

മൂന്നിനെതിരെ നാല് പോയിന്റുകള്‍ നേടി ആദ്യ റൗണ്ടില്‍ ആധിപത്യം സ്ഥാപിച്ച വിജേന്ദര്‍ അടുത്ത രണ്ട് റൗണ്ടിലും എതിരാളിയുമായി സമനില പാലിച്ചു. രണ്ടാം റൗണ്ടില്‍ 55ഉം മൂന്നാം റൗണ്‍ില്‍ 77ഉം ആയിരുന്നു പോയിന്റുനില.

Advertisement