ഭോപ്പാല്‍: ഗൃഹോപകരണ-ഇലക്ട്രിക് ഉപകരണ നിര്‍മാതാക്കളായ വീഡിയോകോണ്‍ മധ്യപ്രദേശില്‍ പതിനായിരംകോടിയുടെ നിക്ഷേപത്തിനൊരുങ്ങുന്നു. ആശുപത്രി നിര്‍മ്മാണം, വൈദ്യുതി പ്ലാന്റ്, ടെലിവിഷന്‍ നിര്‍മ്മാണ യൂണിറ്റ് എന്നിവ നിര്‍മ്മിക്കുന്നതിനാണ് നിക്ഷേപം നടത്തുക.

2,400 മെഗാവാട്ടിന്റെ വൈദ്യുതി പ്ലാന്റാണ് കമ്പനി നിര്‍മ്മിക്കാനുദ്ദേശിക്കുന്നത്. ഇതിന് 7,200 കോടിയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ടെലിവിഷന്‍ നിര്‍മാണയൂണിറ്റും ആശുപത്രിയും നിര്‍മ്മിക്കാനും പദ്ധതിയുണ്ടെന്ന് വീഡിയോകോണ്‍ മേധാവി വേണുഗോപാല്‍ ധൂത് പറഞ്ഞു. ചൈന, പോളണ്ട്, ഇറ്റലി, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലും നിക്ഷേപം നടത്താന്‍ പദ്ധതിയുണ്ടെന്നും ധൂത് അറിയിച്ചു.