എഡിറ്റര്‍
എഡിറ്റര്‍
കുഞ്ചാക്കോ ബോബന്റെ നായികയായി വേദിക
എഡിറ്റര്‍
Tuesday 18th March 2014 2:20pm

vedika

ശൃംഗാരവേലനിലൂടെ മലയാള സിനിമയിലെത്തിയ തെന്നന്ത്യന്‍ നടി വേദിക കുഞ്ചാക്കോ ബോബോന്റെ നായികയാവുന്നു. വിശുദ്ധന്‍ എന്ന ചിത്രത്തിന് ശേഷം വൈശാഖും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന കസിന്‍സ് എന്ന ചിത്രത്തിലാണ് വേദിക നായികയാവുന്നത്.

മനോജ്. കെ ജയന്‍, സുരാജ് വെഞ്ഞാറമൂട്, ജോജു ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സേതു തിരക്കഥയെഴുതുന്ന ചിത്രം ഒരു കോമഡി ത്രില്ലറാണ്. വിനോദ് ഇല്ലമ്പള്ളിയാണ് ഛായാഗ്രഹണം.

പൃത്ഥിരാജ്, സിദ്ധാര്‍ത്ഥ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയ വസന്തബാലന്‍ ചിത്രം കാവിയതലൈവനില്‍ വേദിക നായികയായിരുന്നു. മദിരാശി എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ വേദിക തമിഴിലും തെലുങ്കിലും സജീവമാണ്.

Advertisement