എഡിറ്റര്‍
എഡിറ്റര്‍
പൃഥ്വിരാജിനെപ്പോലെ വിവേകിയായ നടന്‍മാരെ കാണുക അപൂര്‍വ്വം: വേദിക
എഡിറ്റര്‍
Tuesday 4th March 2014 1:58pm

prithvi-with-vedika

വസന്തബാലന്റെ വരാനിരിക്കുന്ന കാവിയന്‍ തലൈവനില്‍ നായികയാകുന്നതിന്റെ ത്രില്ലിലാണ് വേദികയിപ്പോള്‍.

പൃഥ്വിരാജും സിദ്ധാര്‍ത്ഥുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തെക്കുറിച്ച് എത്ര പറഞ്ഞാലും മതിവരുന്നില്ല വേദികയ്ക്ക്.

പൃഥ്വിരാജിനെപ്പോലെ വിവേകിയായ നടന്‍മാരെ കാണാന്‍ കഴിയുന്നത് അപൂര്‍വ്വമാണെന്നും വേദിക പറഞ്ഞു. ഒത്തിരി കാര്യങ്ങളില്‍ അറിവുള്ള വ്യക്തിയാണ് പൃഥ്വി. അദ്ദേഹത്തിന് സംവിധായകന്റെ കാഴ്ച്ചപ്പാട് കൂടിയുണ്ട്- വേദിക പറഞ്ഞു.

എ.ആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

ധാരാളം ബോളിവുഡ് ഓഫറുകളും ഇതിനകം വേദികയെ തേടിയെത്തിയിട്ടുണ്ട്. എന്നാല്‍ താന്‍ നല്ല കഥാപാത്രങ്ങളെ നോക്കി മാത്രമേ റോളുകള്‍ തിരഞ്ഞെടുക്കൂ എന്നും വേദിക പറഞ്ഞു.

മലയാളത്തില്‍ ശൃംഗാരവേലനായിരുന്നു വേദികയുടെ ആദ്യ ചിത്രം. മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നുമായി ഏതാനും തിരക്കഥകള്‍ കേള്‍ക്കുന്നതിന്റെ തിരക്കിലാണിപ്പോള്‍ വേദിക.

Advertisement