എഡിറ്റര്‍
എഡിറ്റര്‍
റിസ്‌ക്കുകള്‍ എടുക്കുക അഭിനയത്തിന്റെ ഭാഗം: വേദിക
എഡിറ്റര്‍
Thursday 28th November 2013 12:31pm

vedhika

ശൃംഖാരവേലന്‍ എന്ന സിനിമയേക്കാള്‍ ഒരു പക്ഷേ ഹിറ്റായത് ചിത്രീകരണത്തിനിടെ അപകടത്തില്‍ നിന്നും ചിത്രത്തിലെ നായിക വേദിക രക്ഷപ്പെടുന്ന യൂട്യൂബ് വീഡിയോ രംഗങ്ങളായിരിക്കും.

എന്ത് തന്നെയായാലും വലിയൊരു അപകടത്തില്‍ നിന്നാണ് താന്‍ രക്ഷപെട്ടതെന്ന് വേദികയും സമ്മതിക്കുന്നു.

ടാങ്കിലെ വെള്ളത്തില്‍ വീണയുടന്‍ ഞാന്‍ എണീറ്റതിനാല്‍ രക്ഷപെട്ടു. അല്ലായിരുന്നുവെങ്കില്‍ ഒഴുക്കിന്റെ ശക്തിയില്‍ ഞാന്‍ കെട്ടിടത്തില്‍ നിന്നും താഴെ വിണേനെ.- വേദിക പറയുന്നു.

അഭിനയം മറ്റുള്ളവര്‍ കരുതുന്നതു പോലെ അത്ര നിസ്സാരമല്ല. സുരക്ഷയുടെയും സുരക്ഷയില്ലായ്മയുടെയും പ്രശ്‌നം മാത്രമല്ല ഇത്. എത്ര വലിയ സുരക്ഷ ഒരുക്കിയാലും ചിലപ്പോള്‍ അപകടം സംഭവിക്കാം.

റിസ്‌ക്കുകള്‍ എടുക്കുക അഭിനയത്തിന്റെ ഭാഗമാണ്. ആക്ഷന്‍ രംഗങ്ങളിലും, സാഹസിക രംഗങ്ങളിലും മറ്റും അഭിനയിക്കുന്നവരെ സത്യത്തില്‍ അഭിനന്ദിക്കുന്നതിനോടൊപ്പം ബഹുമാനിക്കുകയും വേണം.

അഭിനയമെന്നത് കുറച്ച് മേക്കപ്പ് അണിഞ്ഞ് ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുക മാത്രമല്ലെന്നും വേദിക പറയുന്നു.

Advertisement