ന്യൂദല്‍ഹി: കെയിന്‍ ഇന്ത്യയുടെ 7.5 ശതമാനം ഓഹരികള്‍ വേദാന്ത റിസോഴ്‌സസ് സ്വന്തമാക്കി. കെയിന്‍ ഇന്ത്യയുടെ ഓഹരികള്‍ സ്വന്തമായുള്ള പെട്രോണാസില്‍ നിന്നാണ് വേദാന്ത ഓഹരികള്‍ വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ കെയിനിന്റെ 14 ശതമാനം ഓഹരികളാണ് വേദാന്ത സ്വന്തമാക്കിയതെന്നും റിപ്പോര്‍ട്ടുണ്ട്. വിദേശ ഇന്ത്യക്കാരനും കോടീശ്വരനുമായ അനില്‍ അഗര്‍വാളിന്റെ നേതൃത്വത്തിലുള്ളതാണ് വേദാന്ത റിസോഴ്‌സസ്.