എഡിറ്റര്‍
എഡിറ്റര്‍
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്: സര്‍ക്കാറിന് വീഴ്ച സംഭവിച്ചെന്ന് വി.ഡി.സതീശന്‍
എഡിറ്റര്‍
Sunday 17th November 2013 8:14pm

v.d-satheeshan

തിരുവനന്തപുരം: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടു നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാറിന് വീഴ്ച സംഭവിച്ചെന്ന് തുറന്ന് സമ്മതിച്ച് വി.ഡി സതീഷന്‍ എം.എല്‍.എ രംഗത്ത്.

ഇക്കാര്യത്തില്‍ സത്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ സര്‍ക്കാറിന് വീഴ്ച സംഭവിച്ചു. രാഷ്ട്രീയ കക്ഷികള്‍ക്കും ഇക്കാര്യത്തില്‍ വീഴ്ച സംഭവിച്ചു.

മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇപ്പോള്‍ പൊട്ടുമെന്ന രീതിയില്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരണം നടത്തി ആശങ്ക പടര്‍ത്തിയവര്‍ തന്നെയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

പശ്ചിമഘട്ട സമരങ്ങളുടെ നിജസ്ഥിതി നാളെ ഹൈക്കമാന്റിനെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍മാരെയും കേന്ദ്രമന്ത്രിമാരെയും ഇക്കാര്യം ബോധ്യപ്പെടുത്തുമെന്നും സതീശന്‍ വ്യക്തമാക്കി.

Advertisement