തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ ഫീസ് വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വി.ഡി സതീശന്‍ എം.എല്‍.എ.

സ്വാശ്രയ മാനേജുമെന്റുകള്‍ക്ക് വേണ്ടി മുഖ്യമന്ത്രിയുടെ പി.എ ഇടപെട്ടെന്നും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി മാനേജുമെന്റുകളുമായി ചര്‍ച്ച നടത്തിയെന്നും വി.ഡി സതീശന്‍ നിയമസഭയില്‍ ആരോപിച്ചു. ആരോഗ്യമന്ത്രിയെ നോക്കുകുത്തിയാക്കിയായിരുന്നു ഈ നടപടികളെന്നും വി.ഡി സതീശന്‍ പറഞ്ഞു.

എന്നാല്‍ വി.ഡി സതീശിന്റെ ആരോപണങ്ങളോട് ആരോഗ്യമന്ത്രി പ്രതികരിച്ചില്ല. മറുപടി പ്രസംഗത്തില്‍ വിഷയം ആരോഗ്യമന്ത്രി പരാമര്‍ശിക്കുക കൂടി ചെയ്തില്ല. മുഖ്യമന്ത്രിയും വിഷയത്തില്‍ സംസാരിച്ചില്ല.


Dont Miss ഗോരഖ്പൂര്‍ ദുരന്തത്തില്‍ സര്‍ക്കാര്‍ വാദം പൊളിയുന്നു; കുട്ടികളുടെ മരണകാരണം മസ്തിഷ്‌കവീക്കമല്ല; ആശുപത്രി രേഖകള്‍ പുറത്ത്


സ്വാശ്രയ മെഡിക്കല്‍ പ്രവേശന പ്രതിസന്ധി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കുകയായിരുന്നു. വി. ഡി സതീശന്‍ എം.എല്‍.എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. വിഷയം സഭ ചര്‍ച്ചചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

5 വര്‍ഷം 55 ലക്ഷം ഫീസ് വരുമ്പോള്‍ സാധാരണക്കാര്‍ അവിടേക്ക് പോകില്ലെന്നും ഒരു കോടി രൂപ കൊടുക്കാന്‍ തയ്യാറുള്ളവര്‍ മാത്രം അവിടെ പഠിക്കുമെന്നും പ്രതിപക്ഷം ആരോപിച്ചു. സര്‍ക്കാരിന്റെ വീഴ്ചയാണ് ഫീസ് വര്‍ധനവില്‍ ഉണ്ടായതെന്നും പ്രതിപക്ഷം ആരോപിച്ചു.

സര്‍ക്കാരും മാനേജ്മെന്റും ഒത്തുകളിയ്ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പതിനൊന്ന് ലക്ഷം ഫീസ് വര്‍ധിപ്പിച്ചത് സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന് പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചു.

എന്നാല്‍ സ്വാശ്രയ വിഷയത്തില്‍ തീരുമാനം എടുത്തത് കോടതിയാണെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ നോട്ടീസിന് മറുപടി നല്‍കി.സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായിട്ടില്ലെന്നും ആരോഗ്യമന്ത്രി സഭയില്‍ ആവര്‍ത്തിച്ചു