vd-satheesanതിരുവനന്തപുരം: സര്‍ക്കാര്‍ പ്രഖ്യാപിച്ച അട്ടപ്പാടി പാക്കേജിനെതിരെ കോണ്‍ഗ്രസ് നേതാവ് വി.ഡി.സതീശന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കത്തെഴുതി. സുസ്‌ലോണ്‍ കമ്പനിയെ ആദിവാസി ഭൂമിയില്‍ കുടിയിരുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് ന്യായീകരണമില്ലെന്ന് സതീശന്‍ കത്തില്‍ വ്യക്തമാക്കി.

ആദിവാസി ഭൂമി കൈമാറ്റം ചെയ്ത നടപടിയെ സര്‍ക്കാര്‍ ന്യായീകരിച്ചാല്‍ ഭൂമി തട്ടിയെടുക്കല്‍ വ്യാപകമാകും. സര്‍ക്കാര്‍ ഇടനിലക്കാരന്റെ റോള്‍ എടുക്കരുത്. സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാട് സുസ്‌ലോണിന്റെ ഭൂമി കൈയേറ്റത്തെ നിയമവിധേയമാക്കാനെ സഹായിക്കൂവെന്നും സതീശന്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.