Administrator
Administrator
വി.ഡി സതീശന് വന്‍ വിജയം
Administrator
Friday 13th May 2011 11:29am

vd-satheesanപരവൂര്‍: പരവൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വിഡി സതീശന് വന്‍ വിജയം. സി.പി.ഐ.യുടെ പന്ന്യന്‍ രവീന്ദ്രനെ 11,349 വോട്ടുകള്‍ക്ക് പിന്നിലാക്കികൊണ്ടാണ് സതീശന്‍ വിജയം നേടിയത്.

ഇഞ്ചോടിഞ്ഞ് പോരാട്ടമാണ് ഇവിടെ നടന്നത്. വോട്ടെണ്ണലിന്റെ അദ്യഘട്ടങ്ങളില്‍ പിന്നിലായിരുന്ന സതീശന്‍ പകുതി വോട്ടെണ്ണല്‍ പൂര്‍ത്തിയായ ശേഷമാണ് മുന്നോട്ടുവന്നത്.

74,632 വോട്ടുകളാണ് വി.ഡി സതീശന്‍ നേടിയത്. പന്ന്യന്‍ രവീന്ദ്രന്‍ 63,283 വോട്ടുകള്‍ നേടി.

Advertisement