എഡിറ്റര്‍
എഡിറ്റര്‍
രാജിവെക്കുകയല്ല പി.സി ജോര്‍ജിനെ പുറത്താക്കുകയാണ് വേണ്ടത്: എം.എം ഹസനെ വിമര്‍ശിച്ച് വി.ഡി സതീശന്‍
എഡിറ്റര്‍
Tuesday 7th August 2012 4:18pm

തിരുവനന്തപുരം: നെല്ലിയാമ്പതി പ്രശ്‌നം പരിശോധിക്കുന്ന യു.ഡി.എഫ് ഉപസമിതിയുടെ കണ്‍വീനര്‍ സ്ഥാനം രാജിവെച്ച കോണ്‍ഗ്രസ് നേതാവ് എം.എം ഹസനെ വിമര്‍ശിച്ച് വി.ഡി സതീശന്‍ എം.എല്‍.എ രംഗത്ത്. സമിതിയുടെ വിശ്വാസ്യത നശിപ്പിച്ച ചീഫ് വിപ്പ് പി.സി ജോര്‍ജിനെ സമിതിയില്‍ നിന്ന് പുറത്താക്കുകയാണ് ഹസന്‍ ചെയ്യേണ്ടിയിരുന്നതെന്ന് വി.ഡി സതീശന്‍ പറഞ്ഞു.

Ads By Google

നെല്ലിയാമ്പതി വിഷയത്തില്‍ ഉപസമിതിയെ വെച്ചത് പുന:പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വനഭൂമി സംരക്ഷിക്കുമെന്ന യു.ഡി.എഫ് പ്രകടനപത്രികയ്ക്കും സര്‍ക്കാര്‍ നയത്തിനും വിരുദ്ധമാണ് ഉപസമിതി. ഉപസമിതിയെ നിയോഗിച്ചുകൊണ്ടുള്ള രാഷ്ട്രീയ പരിശോധന നെല്ലിയാമ്പതി കേസിനെ ദുര്‍ബലപ്പെടുത്തുമെന്നും സതീശന്‍ പറഞ്ഞു.

നെല്ലിയാമ്പതി വിഷയത്തില്‍ പി.സി ജോര്‍ജിന്റെ പരാതിയില്‍ കഴമ്പില്ലെന്നാണ് അവിടെ കഴിഞ്ഞദിവസം സന്ദര്‍ശനം നടത്തിയ തങ്ങള്‍ക്ക് മനസിലാക്കാനായത്. പി.സി ജോര്‍ജ് ഉയര്‍ത്തിക്കാട്ടിയ പരാതിയില്‍ ഒപ്പുവെച്ചവരെല്ലാം പരാതി നല്‍കുന്നതിന് മുമ്പ് തന്നെ മരിച്ചവരായിരുന്നു. വന്‍കിട കയ്യേറ്റക്കാര്‍ക്ക് വേണ്ടിയാണ് പി.സി ജോര്‍ജ് സംസാരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യു.ഡി.എഫ് ഉപസമിതിയില്‍ വിശ്വാസ്യതയില്ലെന്ന് പറഞ്ഞ് വി.ഡി സതീശന്റെ നേതൃത്വത്തില്‍ ആറ് എം.എല്‍.എമാര്‍ കഴിഞ്ഞദിവസം നെല്ലിയാമ്പതി സന്ദര്‍ശിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് ഉപസമിതിയുടെ കണ്‍വീനര്‍ സ്ഥാനം എം.എം ഹസന്‍ രാജിവെച്ചിരുന്നു. ഈ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു വി.ഡി സതീശന്‍.

Advertisement