തിരുവനന്തപുരം: ലോട്ടറി ക്രമക്കേടുമായി ബന്ധപ്പെട്ട് കുറ്റവാളികളെ കണ്ടെത്തി അറസ്റ്റുചെയ്യാന്‍ സാധിക്കാത്തത് സംസ്ഥാന സര്‍ക്കാറിന്റെ പിടിപ്പുകേടാണ് വ്യക്തമാക്കുന്നതെന്ന് വി ഡി സതീശന്‍ എം എല്‍ എ ആരോപിച്ചു. ലോട്ടറിക്രമക്കേടുമായി ബന്ധപ്പെട്ട് സി ബി ഐ അന്വേഷണത്തിനായി സര്‍ക്കാര്‍ പ്രമേയം കൊണ്ടുവന്നാല്‍ അതിനെ അനുകൂലിക്കുമെന്നും സതീശന്‍ വ്യക്തമാക്കി.

പാലക്കാട് മേഘാ ഡിസ്ട്രിബ്യൂട്ടേഴ്‌സിന്റെ ഓഫീസിലെ തീപിടുത്തം അട്ടിമറിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സാന്റിയാഗോ മാര്‍ട്ടിനേയും ജോണ്‍ കെന്നഡിയെയും അറസ്റ്റുചെയ്യാന്‍ സര്‍ക്കാറിന് മടിയാണെന്നും സതീശന്‍ ആരോപിച്ചു.

Subscribe Us: