Administrator
Administrator
കാര്‍ത്തികേയന്റെ കാര്യത്തില്‍ ജോര്‍ജിന്റെ പൗരബോധം എവിടെയായിരുന്നു: സതീശന്‍
Administrator
Wednesday 14th September 2011 12:23pm

vd-satheesanതിരുവനന്തപുരം: പാമോലിന്‍ കേസില്‍ വിധി പറഞ്ഞ ജഡ്ജിക്കെതിരെ പരാതി നല്‍കിയ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെ നടപടിക്കെതിരെ വി.ഡി സതീശന്‍ എം.എല്‍.എ വീണ്ടും രംഗത്തെത്തി. ജി കാര്‍ത്തികേയനെതിരെ കോടതി അന്വേഷണം ആവശ്യപ്പെട്ടപ്പോള്‍ പി.സി ജോര്‍ജിന്റെ പൗരബോധം എവിടെപ്പോയതായിരുന്നെന്നുവെന്ന് വി.ഡി സതീശന്‍ ചോദിച്ചു. ജഡ്ജിക്കെതിരെ പരാതി നല്‍കിയത് തെറ്റായ കീഴ്‌വഴക്കമാണെന്ന് വി.ഡി സതീശന്‍ പറഞ്ഞു.

ജഡ്ജിക്കെതിരെ പരാതി നല്‍കിയത് തെറ്റായ കീഴ്‌വഴക്കമാണ്. പി.സി. ജോര്‍ജിന്റെ രാഷ്ട്രീയ ചരിത്രം എല്ലാവര്‍ക്കും അറിയാമെന്നും സതീശന്‍ വ്യക്തമാക്കി.

വിജിലന്‍സ് ജഡ്ജിക്കെതിരെ പരാതി അയച്ച പി.സി ജോര്‍ജിന്റെ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് വി.ഡി സതീശന്‍ നേരത്തെ വിമര്‍ശിച്ചിരുന്നു. ഭരണഘടനാ സ്ഥാപനമായ കോടതിയെ ദുര്‍ബലപ്പെടുത്താനുള്ള ജോര്‍ജിന്റെ ശ്രമം ചെറുക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Advertisement