കോഴിക്കോട്: തന്റെ മകള്‍ എസ്.എഫ്.ഐയില്‍ ചേര്‍ന്നെന്ന സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ വി.ഡി സതീശന്‍. മകള്‍ എസ്.എഫ്.ഐയില്‍ ചേര്‍ന്നെന്നത് ശുദ്ധ അസംബന്ധമായ പ്രചരണമാണെന്നായിരുന്നു വി.ഡി സതീശന്റെ പ്രതികരണം.

മകള്‍ കോളേജില്‍ കെ.എസ്.യുവിന്റെ പ്രവര്‍ത്തകയാണെന്നും പക്ഷെ നേതാവല്ലെന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ‘കെ.എസ്.യു യൂണിറ്റ് ജനസേവ ശിശുഭവനില്‍ കുട്ടികള്‍ക്ക് സൗജന്യമായി ട്യൂഷ്യന്‍ എടുക്കുവാന്‍ പോയപ്പോള്‍ അവള്‍ ആ ടീമിലെ വോളണ്ടിയറായിരുന്നു. സത്യമിതായിരിക്കെ എന്നെ അപകീര്‍ത്തിപ്പെടുത്തുവാന്‍ എന്റെ മകളെ വലിച്ചിഴക്കുന്നത് ദൗര്‍ഭാഗ്യകരമാണ്.’ സതീശന്‍ പറയുന്നു.


Also Read:  പിതാവിനേക്കാള്‍ ക്രൂരയും ചിട്ടക്കാരിയും’; റാം റഹീമിന്റെ പിന്‍ഗാമിയാകാന്‍ ഒരുങ്ങി ‘പപ്പയുടെ മാലാഖ’ ഹണീപ്രീത് ഇന്‍സാന്‍


താന്‍ ബി.ജെ.പിയില്‍ ചേരുന്നു എന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ തന്നെയാണ് ഇതിനു പിന്നിലെന്ന് തനിക്കറിയാം അവരൊന്നറിയണം. താനിതെഴുതി കൊണ്ടിരിക്കുമ്പോള്‍, മതേതര നിലപാട് ശക്തിയായി ഉയര്‍ത്തിപ്പിടിച്ചതിനെതിരെ ഹിന്ദു ഐക്യവേദിക്കാര്‍ തന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി കൊണ്ടിരിക്കുകയാണ്. അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

‘പോസ്റ്റുകള്‍ വായിച്ചിട്ട് ഒന്നുമാലോചിക്കാതെ അത് പ്രചരിപ്പിച്ചവര്‍ ,അത് ശരിയായിരുന്നോ എന്ന് അവരുടെ സ്വന്തം മനസ്സാക്ഷിയോട് ചോദിക്കട്ടെ!’ എന്നു പറഞ്ഞാണ് സതീശന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

എന്റെ മകള്‍ എസ് എഫ് ഐയില്‍ ചേര്‍ന്നു എന്ന വ്യാജ പ്രചരണം ഇന്ന് രാവിലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുകയാണ് . ഇത് ശുദ്ധ അസംബന്ധമാണ് . അവള്‍ കോളേജിലെ കെ.എസ്.യു .പ്രവര്‍ത്തകയാണ് . നേതാവല്ല . കോളേജിലെ കെ.എസ്.യു . യൂണിറ്റ് ജനസേവ ശിശുഭവനില്‍ കുട്ടികള്‍ക്ക് സൗജന്യമായി ട്യൂഷ്യന്‍ എടുക്കുവാന്‍ പോയപ്പോള്‍ അവള്‍ ആ ടീമിലെ വോളണ്ടിയറായിരുന്നു. സത്യമിതായിരിക്കെ എന്നെ അപകീര്‍ത്തിപ്പെടുത്തുവാന്‍ എന്റെ മകളെ വലിച്ചിഴക്കുന്നത് ദൗര്‍ഭാഗ്യകരമാണ്.

ഞാന്‍ ബിജെപിയില്‍ ചേരുന്നു എന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ തന്നെയാണ് ഇതിനു പിന്നിലെന്ന് എനിക്കറിയാം അവരൊന്നറിയണം .ഞാനിതെഴുതി കൊണ്ടിരിക്കുമ്പോള്‍, മതേതര നിലപാട് ശക്തിയായി ഉയര്‍ത്തിപ്പിടിച്ചതിനെതിരെ ഹിന്ദു ഐക്യവേദിക്കാര്‍ എന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി കൊണ്ടിരിക്കുകയാണ് . പോസ്റ്റുകള്‍ വായിച്ചിട്ട് ഒന്നുമാലോചിക്കാതെ അത് പ്രചരിപ്പിച്ചവര്‍ ,അത് ശരിയായിരുന്നോ എന്ന് അവരുടെ സ്വന്തം മനസ്സാക്ഷിയോട് ചോദിക്കട്ടെ!