കൊച്ചി: ലോട്ടറിക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വി.ഡി സതീശന്‍ എം.എല്‍.എ ഹൈക്കോടതിയില്‍ ഹരജി നല്‍കി.കേരള സര്‍ക്കാരിനെയും കേന്ദ്രസര്‍ക്കാരിനെയും എതിര്‍കക്ഷികളാക്കിയാണ് ഹരജി നല്‍കിയിരിക്കുന്നത്. കേസില്‍ വിജിലന്‍സ് അന്വേഷിച്ച് ക്രമക്കേട് കണ്ടെത്തിയിട്ടും സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്നും ഹരജിയില്‍ ആരോപിക്കുന്നു.

സംസ്ഥാനത്തെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും സംസ്ഥാന സര്‍ക്കാറും ലോട്ടറി കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യം ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ കേസ് ഇതുവരെ സി.ബി.ഐ ക്ക് കൈമാറിയിട്ടില്ല. ലോട്ടറി കേസുമായി ബന്ധപ്പെട്ട രാഷ്ട്രീയ തീരുമാനങ്ങള്‍, അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രവുമായി നടത്തിയ ആശയവിനിയങ്ങള്‍, സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്കയച്ച കത്തിന്റെ വിശദാംശങ്ങള്‍ എന്നിവ ഹരജിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.