എഡിറ്റര്‍
എഡിറ്റര്‍
പി.സി ജോര്‍ജല്ല യു.ഡി.എഫിന്റെ മുഖമെന്ന് വി.ഡി സതീശന്‍
എഡിറ്റര്‍
Sunday 5th August 2012 4:43pm

കൊച്ചി: ചീഫ് വിപ്പ് പി.സി ജോര്‍ജിനെതിരെ വീണ്ടും വി.ഡി സതീശന്‍ എം.എല്‍.എ രംഗത്ത്. ഭൂമി കൊത്തിപ്പറിക്കാന്‍ ഒരു കഴുകനെയും അനുവദിക്കില്ലെന്ന് വി.ഡി സതീശന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ തനിക്ക് മറ്റാരെയും ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു.

Ads By Google

നിയമപ്രകാരമുള്ള രേഖകള്‍ പരിശോധിച്ച ശേഷമാണ് താന്‍ മുന്നോട്ട് പോകുന്നത്. ആര് മുന്‍പില്‍ വന്നാലും ഏറ്റുമുട്ടും. പി.സി ജോര്‍ജല്ല യു.ഡി.എഫിന്റെ മുഖമെന്നും അദ്ദേഹം പറഞ്ഞു.

നെല്ലിയാമ്പതി സന്ദര്‍ശിക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ല. ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സന്ദര്‍ശിച്ചശേഷം റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, ചില പ്രതിലോമ ശക്തികള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ കൂട്ടുപിടിച്ച് തന്റെ വായടപ്പിക്കാന്‍ നോക്കുകയാണെന്ന് സര്‍ക്കാര്‍ പി.സി ജോര്‍ജ് പറഞ്ഞു. തനിക്ക് ആരെയും ഭയമില്ല. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തിനുവേണ്ടിയാണ് താന്‍ ശബ്ദമുയര്‍ത്തുന്നതെന്നും പി.സി.ജോര്‍ജ് പറഞ്ഞു.

Advertisement