കൊച്ചി: വെറ്റിനറി സര്‍വ്വകലാശാല വൈസ് ചാന്‍സലറുടെ നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. ഐ.എ.എസ് ഉദ്യോഗസ്ഥനെ നിയമിച്ചത് ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജി പരിഗണിക്കവേയാണ് ഹൈക്കോടതി വിശദീകരണം തേടിയത്. സര്‍ക്കാര്‍ വ്യാഴാഴ്ച ഹൈക്കോടതിയില്‍ വിശദീകരണം നല്‍കണമെന്നാണ് ഉത്തരവ്.

വെറ്റിനറി സര്‍വകലാശാല ഐ.എ.എസ് ഉദ്യോഗസ്ഥനെ വിസിയായി നിയമിക്കുന്നത് യു.ജി.സി മാനദണ്ഡങ്ങള്‍ മറികടന്നാണെന്ന് പുറത്തുവന്നിരുന്നു. യു.ജി.,സി മാനദണ്ഡപ്രകാരം വൈസ് ചാന്‍സലര്‍ അക്കാദമിക്ക് വിദഗ്ദനായിരിക്കണം. കൂടാതെ കുറഞ്ഞത് പത്തുവര്‍ഷമെങ്കിലും ഏതെങ്കിലും അംഗീകൃതസ്ഥാപനത്തില്‍ പ്രഫസറായി ജോലി ചെയ്തിരിക്കണമെന്നും നിബന്ധനയുണ്ട്.

ഇതിനു പകരം ഐ.എ.എസ് ഉദ്യോഗസ്ഥനായ ബി.അശോകിനെ വി.സിയായി നിയമിച്ചുകൊണ്ടുള്ള മന്ത്രിസഭാ തീരുമാനം വിവാദമായിരുന്നു.