തിരുവനന്തപുരം: വയനാട് പി.എസ്.സി നിയമനത്തട്ടിപ്പിനെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ലാന്റ് റവന്യൂ കമ്മീഷണറുടെ ശിപാര്‍ശ. നിമനത്തട്ടിപ്പുമായി ബന്ധപ്പെട്ട് ഔദ്യോഗിക രേഖകള്‍ മുഴുവന്‍ പരിശോധിച്ചു.

സംഭവത്തിലെ ക്രിമിനല്‍ ഗൂഢാലോചന പുറത്തുകൊണ്ട് വരാന്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് മാത്രമേ കഴിയൂവെന്നും കമ്മീഷണര്‍ കെ.ആര്‍ മുരളീധരന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്മീഷണറുടെ അന്തിമ റിപ്പോര്‍ട്ട് റവന്യൂമന്ത്രിക്ക് സമര്‍പ്പിച്ചു.